കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയില്‍ മൂന്നു ദിവസത്തിനിടെ 22 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 88 ആയി. 45 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ഇന്നലെ 10 പേര്‍ക്കും ബുധനാഴ്ച ഏഴ് പേര്‍ക്കും ചൊവ്വാഴ്ച അഞ്ചു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ വിദേശത്ത് നിന്ന് വന്നത് 11 പേരാണ്. ഏഴ് പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം ബാധിച്ചവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയുമാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതും ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ജില്ലയില്‍ തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് രോഗം പടര്‍ന്നത്. മത്സ്യ വ്യാപാരിയുടെ സമ്പര്‍ക്കപട്ടികയില്‍ നൂറോളം പേരാണുള്ളത്.
ഇന്നലെയാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ക്കാണ് രോഗം. ഇതില്‍ വിദേശത്ത് നിന്ന് വന്നത് നാല് പേരായിരുന്നു. മറ്റുള്ളവര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
മാവൂര്‍, പന്തീരാങ്കാവ്, കൊടുവള്ളി, മടവൂര്‍, കുന്ദമംഗലം, ചെക്യാട്, ഫറൂഖ് കോളജ്, വളയം, മണിയൂര്‍, അത്തോളി, വടകര, കുറ്റിയടി, കാവിലുംപാറ, എളേറ്റില്‍, നരിപ്പറ്റ, കൂരാച്ചുണ്ട് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഇക്കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ 88 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇപ്പോള്‍ 45 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്.
17 പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലും 23 പേര് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലും മൂന്നു പേര് കണ്ണൂരിലും ഒരു എയര്‍ ഇന്ത്യ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കൂടാതെ ഒരു മലപ്പുറം സ്വദേശിയും മൂന്ന് കാസര്‍ഗോഡ് സ്വദേശികളും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര് ക്യാന്‍സര്‍ സെന്ററിലും കണ്ണൂര്‍ ജില്ലയിലെ ആറ് എയര്‍ ഇന്ത്യ ജീവനക്കാര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
രോഗം ഭേദമായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 42 ആണ്.
ലോക്ക്ഡൗണിന് മുമ്പ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 നിരീക്ഷണത്തിലുള്ളവര്‍ കോഴിക്കോടായിരുന്നു. മാര്‍ച്ച് 17 ന് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 12740 പേരില്‍ 3215 പേരും കോഴിക്കോട് നിന്നുള്ളവരായിരുന്നു.
എന്നാല്‍ കഴിഞ്ഞ മാസം ആദ്യവാരത്തോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എല്ലാവരും രോഗമുക്തരായി. എന്നാല്‍ പ്രവാസികളും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും എത്തിയതോടെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. കേസുകളുടെ എണ്ണം വരും ദിവസങ്ങളിലും വര്‍ധിക്കാനാണ് സാധ്യതയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി.ചു