തിരുവനന്തപുരം: മുംബൈയിലും ഡൽഹിയും മലയാളി നഴ്സുമാർക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ട് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാർക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു.
നഴ്സുമാർക്ക് ആവശ്യമായ എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് ഇരു മുഖ്യമന്ത്രിമാരോടും പിണറായി ആവശ്യപ്പെട്ടു. നേരത്തെ, ഇക്കാര്യത്തിൽ ഇടപെടലിനായി പ്രധാനമന്ത്രിക്കും പിണറായി കത്ത് നൽകിയിരുന്നു.
മുംബൈയിലെ 46 മലയാളി നഴ്സുമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 150ൽ അധികം നഴ്സുമാർ നിരീക്ഷണത്തിലുമാണ്.ഡൽഹിയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് മലയാളി നഴ്സുമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.