പത്തനാപുരം: വാഴപ്പാറ പള്ളിയ്ക്ക് സമീപം വിവാഹത്തില്‍ പങ്കെടുത്ത നവവരനും മൂന്ന് ബന്ധുക്കൾക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ വാഴപ്പാറ മേഖല കണ്ടയിൻമെന്റ് സോണിലായി.
നടുമുരുപ്പ്, കുഴിക്കാട്, വലതുകര കനാൽ ഭാഗം മുതൽ വാഴപ്പാറ, കൊച്ചുടയൻചിറ, മുള്ളൂർ നിരപ്പ്, മണക്കാട്ടുപുഴ, കൊല്ല പാറ മേഖലകൾ ഇന്ന് മുതൽ കണ്ടയിൻമെന്റ് സോണാകും.
കുഴിക്കാട്, കൊല്ലാപാറ, മുള്ളൂർ നിരപ്പിൽ നിന്ന് എസ് എഫ് സി കെ യിലേയ്കുള്ള ഗേറ്റ് എന്നിവിടങ്ങളിലെ ചെറിയ റോഡുകൾ എന്നിവ പൂർണമായും അടയ്ക്കും.
കലഞ്ഞൂർ പാടം റോഡിൽ വാഴപ്പാറ പാലം, മണക്കാടുപുഴ എന്നിവടങ്ങളിൽ പോലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധനടത്തി മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ.
അവിശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ തുറന്ന് പ്രവർത്തിക്കാം. രണ്ട് ദിവസത്തിനുള്ളിൽ സമ്പർക്ക പട്ടികയിലുള്ളവരെ കോവിഡ് ടെസ്റ്റ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.