പത്തനംതിട്ട: കൊറോണ ഭീതിയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ കോവിഡ്-19 മുൻകരുതൽ വസ്തുക്കൾക്ക് കടുത്തക്ഷാമം. മാസ്കും ഹാൻഡ് സാനിറ്റൈസറും കിട്ടാനില്ലെന്ന് വിവിധ ചാനൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ വലിയ വിലവർധനയില്ലാതെ വസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാക്കാനാകുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും മുൻകരുതൽ വസ്തുക്കൾക്ക് കച്ചവടക്കാർ വിലകൂട്ടിതായും റിപ്പോർട്ടുകളുണ്ട്.