അന്പലപ്പുഴ: വിലക്കു ലംഘിച്ച് മൂന്നാറിൽ വിനോദസഞ്ചാരത്തിനു പോയ മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് 19 എന്നു സംശയം. വിദ്യാർഥികളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജിലെ അവസാന വർഷ എട്ടു വിദ്യാർഥികളാണ് ദിവസങ്ങൾക്കു മുന്പ് മൂന്നാറിൽ വിനോദ യാത്രയ്ക്ക് പോയത്. കോവിഡ് 19 ബാധിച്ച ഇറ്റലി സ്വദേശി മൂന്നാറിൽ തങ്ങിയ സമയത്താണ് മെഡിക്കൽ വിദ്യാർഥികളും ഇവിടെയെത്തിയത്.
വിനോദയാത്ര കഴിഞ്ഞ് തിങ്കളാഴ്ച തിരികെ നാട്ടിലെത്തിയ ഇവർക്ക് പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളജാശുപത്രി ഒപിയിലെത്തി.
തുടർന്നു നടത്തിയ പരിശോധനയ്ക്കു ശേഷമാണ് എട്ടു വിദ്യാർഥികളെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.