മൂവാറ്റുപുഴ: കോവിഡ് പ്രതിരോധനത്തിനു വ്യപാരികളുടെ പൂർണ പിന്തുണ. കഴിഞ്ഞ ദിവസം ആർഡിഒ ഓഫീസിൽ ചേർന്ന ഉന്നതതല യോഗം നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. യോഗത്തിൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക് ഡൗണും മറ്റ് ദിവസങ്ങളിൽ കടകളുടെ പ്രവർത്തനം രാവിലെ എട്ടുമുതൽ വൈകുന്നേരം ഏഴുവരെയായി നിജപ്പെടുത്തിയിരുന്നു.
തീരുമാനം ഇന്നലെമുതൽ തന്നെ വ്യാപാരികൾ ഏറ്റെടുത്ത് പൂർണ്ണമായ പിന്തുണ നൽകി. മെഡിക്കൽ സ്റ്റോർ, പെട്രോൾ പമ്പ്, ഹോട്ടൽ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും ഭൂരിഭാഗം മെഡിക്കൽ സ്റ്റോറും, ഹോട്ടലുകളും ഏഴോടെ അടച്ചു.
മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിക്കുകയും പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് നിയോജക മണ്ഡലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്.
കൂടാതെ ഞായറാഴ്ച നിയോജക മണ്ഡലത്തിലെ നഗരസഭയിലും മുഴുവന്‍ പഞ്ചായത്തുകളിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കുവാനും തീരുമാനമായി. മെഡിക്കല്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ്, ഹോട്ടലുകൾ എന്നിവയെ ലോക്ക് ഡൗണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴുവരെ മെഡിക്കല്‍ സ്റ്റോറുകളെയും ഹോട്ടലുകളെയും പെട്രോള്‍ പമ്പുകളും ഒഴിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളും, മാളുകളും, അടക്കമുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും സമയം ക്രമീകരിക്കാന്‍ തീരുമാനിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി വാഹനങ്ങള്‍ ലോഡുമായി എത്തുന്ന നിയോജക മണ്ഡലത്തിലെ തിരക്കേറിയ കാവുംങ്കര മാര്‍ക്കറ്റ്, പുളിഞ്ചോട് മത്സ്യമാര്‍ക്കറ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ കോവിഡ് 19 പ്രോട്ടക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും
വ്യാപാരി അസോസിയേഷനുകളുമായി ആലോചിച്ച് വേണ്ട ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിനും, നിയോജക മണ്ഡലത്തിലെ മുഴുവന്‍ ടൗണുകളിലെയും വ്യാപാരികള്‍ക്കും ഫെയ്സ് ഷീല്‍ഡ്(മുഖാവരണം)നിര്‍ബന്ധമാക്കി.
വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നടക്കം എത്തുന്ന വീടുകളില്‍ ക്വാറന്റൈൻ ചെയ്യാന്‍ സൗകര്യമില്ലാത്തവര്‍ക്ക് നഗരസഭയില്‍ കേന്ദ്രം സജ്ജീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ശ്രവപരിശോധനയ്ക്ക് മൂവാറ്റുപുഴ-കോതമംഗലം ആശുപത്രികളില്‍ എത്തിക്കുന്നതിന് പ്രയാസം നേരിടുന്നതിനാൽ മൂവാറ്റുപുഴ ജനറല്‍ ആശുപത്രി ആസ്ഥാനമായി ടൂ ചേമ്പര്‍ വെഹിക്കിള്‍ സജ്ജീകരിക്കും.
ഇതിനായി ടാക്സി വാഹനവും ഡ്രൈവറെയും കണ്ടെത്തി വാഹനത്തിനുള്ളില്‍ പ്രത്യേക കവചം തീര്‍ത്ത് അണുവിമുക്തമാക്കി സര്‍വ്വീസ് നടത്തുന്നതിനാണ് സജ്ജീകരിക്കുന്നത്. നിലവില്‍ കണ്ട്രോള് സെല്ലില്‍ അറിയിച്ച് കാക്കനാട് നിന്നും ടാക്സിയെത്തുന്നത് വലിയ താമസം സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.