സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ഇപ്പോൾ ഒരു ഫ്ലക്സാണ്. ഒരു ഫ്ലെക്സിലെന്താണ് കാര്യമെന്നാവും നിങ്ങൾ ചിന്തിക്കുന്നത്.
കൊറോണ വൈറസിന്റെ പേര് മാറ്റണമെന്നാണ് ഫ്ലെക്സിലെ ആവശ്യം. പേര് മാറ്റണമെന്ന് പറയുന്നതിന് പിന്നിൽ ഒരു കാരണവുമുണ്ട്. പേരുമാറ്റുന്നതോടെ കൊറോണ ഈ ലോകത്തുനിന്ന് പോകുമത്രേ.
ആന്ധ്രപ്രദേശിലെ അനന്തപുരം സ്വദേശിയായ ആനന്ദ് റാവുവാണ് ഫ്ലെക്സിന് പിന്നിൽ. സംഖ്യാ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയാണ് ആനന്ദ് റാവുവിന്റെ ആവശ്യം.
CARONAA, COVVIYD-19 എന്നിങ്ങനെ പേരുകള്‍ മാറ്റണമെന്നാണ് ഇയാൾ പറയുന്നത്. ഇങ്ങനെ എഴുതിയ ബോർഡുകൾ വീടിനു വെളിയിലും പൊതു സ്ഥലത്തും പ്രദർശിപ്പിക്കണം.
അതോടെ അനന്തപുരം ജില്ലയിൽ നിന്നു മാത്രമല്ല ലോകത്തു നിന്നു തന്നെ കൊറോണ പോകുമത്രേ.
ഇയാളുടെ ചിത്രവും മൊബൈൽ നമ്പറും ഫ്ലെക്സിലുണ്ട്. ജുഡീഷ്യൽ ഡിപ്പാർട്മെന്റിൽ സ്റ്റൈനോഗ്രാഫറായി ജോലി ചെയ്യുകയാണെന്നും കുറിച്ചിട്ടുണ്ട്.
ആരോഗ്യം, സാമ്പത്തികം, ദാമ്പത്യം, വിവാഹം തുടങ്ങി ഏതു പ്രശ്നത്തിനും പരിഹാരം കാണുമെന്നും ഫ്ലക്സിലുണ്ട്. ഫ്ലെക്സ് ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്.