ന്യൂഡൽഹി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനങ്ങൾ. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്സം, ഹരിയാന സ്ഥാനങ്ങളാണ് ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ സംസ്ഥാനങ്ങളിൽ ഹോളി, ഷബ്-ഇ-ബാരാത്ത്, നവരാത്രി എന്നീ ആഘോഷങ്ങൾ പൊതുസ്ഥലത്ത് നടത്തുന്നതിന് വിലക്കേർപ്പെടുത്തി.
നിയന്ത്രണം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരും പോലീസ് ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി അറിയിച്ചു.
ഡൽഹിയിലെ വിമാനത്താവളങ്ങളിലും, റെയിൽവെ, സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും പരിശോധന നടത്തുമെന്നും വ്യക്തമാക്കി.
മുംബയ് നഗരത്തിൽ പൊതു-സ്വകാര്യ ഇടങ്ങളിൽ ഹോളി ആഘോഷം നിരോധിച്ച് ബൃഹാൻ മുംബൈ കോർപ്പറേഷൻ ഉത്തരവിറക്കി.
യുപിയിൽ മുൻകൂർ അനുമതിയില്ലാതെ ഹോളി ആഘോഷങ്ങൾ നടത്തരുതെന്ന് നിർദേശമുണ്ട്. പത്തു വയസിന് താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് യുപി സർക്കാർ അറിയിച്ചു.
സർക്കാരിന്റെ അനുമതിയോടെ നടത്തുന്ന ആഘോഷങ്ങളിൽ സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും മാസ്ക് ധരിക്കമെന്നും നിർദേശമുണ്ട്.
ഹോളിയുമായി ബന്ധപ്പെട്ട് പൊതു ആഘോഷം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് അറിയിച്ചു.