നെല്ലിയാന്പതി: കോവിഡ് 19 ന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ക്ഡൗണിൽ കഴിയുന്പോൾ മലയോര മേഖലയായ നെല്ലിയാന്പതിയിൽ വാഹനത്തിൽ ലിഫ്റ്റു കൊടുത്തതിനാൽ കുടുംബം മുഴുവൻ ഹോം കോറൻറയിലായി.
ഇന്നലെ രാവിലെ നെല്ലിയാന്പതിയിൽ നിന്നും നെന്മാറയിൽ പോയി കച്ചവടത്തിനു വേണ്ടി കോഴി വാങ്ങി തിരികെ നെല്ലിയാന്പതിയിലേക്കു വരുന്പോൾ പോത്തുണ്ടിയിൽ നിന്നും നെല്ലിയാന്പതിക്കാരനായ യുവാവിനെ തേനിപ്പാടി വരെ സ്വന്തം ജീപ്പിൽ ലിഫ്റ്റ് കൊടുത്തതിൽ ലില്ലി ഡിവിഷനിലെ രാജശേഖരനും കുടുംബാംഗങ്ങളുമാണ് അപ്രതീക്ഷിതമായി കോറന്റൈനിൽ പ്രവേശിക്കപ്പെട്ടത്.
തേനിപ്പാടിയിലെ യുവാവ് ഹൈദരാബാദിൽ നിന്നും നാലു ദിവസമായി പല ലോറികളിലായി യാത്ര ചെയ്ത് നെന്മാറയിലെത്തി. അവിടെ നിന്നും കാൽനടയായി പോത്തുണ്ടി ശിവക്ഷേത്രത്തിന്നു മുൻന്പിൽ എത്തി നിൽക്കുന്പോഴാണ് നെന്മാറയിൽ നിന്നും നെല്ലിയാന്പതിയിലേക്ക് രാജശേഖരൻ ജീപ്പുമായെത്തിയത്.
തേനിപ്പാടി യുവാവിനെ ഇറക്കിവിട്ട് നൂറടിയിലെത്തി കച്ചവടം തുടങ്ങിയപ്പോഴാണ് പാടഗിരി പോലീസ് സ്റ്റേഷനിൽ നിന്നും പോലീസെത്തി കോഴിക്കട അടക്കുകയും രാജശേഖരനെ ഉടനെത്തന്നെ ലില്ലിപാടിയിലെത്തി ഹോം കോറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
നെല്ലിയാന്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ.വിജയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഫ്സൽ, ആരോഗ്യം ജോയ്സണ്‍, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് രത്നകുമാരി എന്നിവർ തേനിപ്പാടിയിലെ യുവാവിന്റെ വീട്ടിലെത്തി 28 ദിവസം കോറന്റൈനിൽ കഴിയുവാൻ കർശന നിർദേശം നൽ