പാലക്കാട്: ഇതരസംസ്ഥാനങ്ങളിൽനിന്ന് പാസില്ലാതെ ജില്ലയിലേക്ക് പ്രവേശിക്കുന്നതായി പരാതി. അതിർത്തി മേഖലകളിൽ മാത്രം നിലവിൽ അന്പതോളം പരാതികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പരാതിയെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയവരെ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ നിരീക്ഷണത്തിലാക്കി. വാളയാറിൽ മാത്രമാണ് പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും പരിശോധനയുള്ളത്.
മീനാക്ഷിപുരം, ഗോപാലപുരം, നടപ്പൂണ്ണി തുടങ്ങിയ ആറ് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടക്കുന്നില്ല.അതിർത്തിയിൽ തമിവ്നാടിനെ ബന്ധിപ്പിക്കുന്ന മുപ്പത്തഞ്ചോളം ഉടുവഴികളുണ്ട്.
കൊഴിഞ്ഞാന്പാറ പോലീസ് സ്റ്റേഷനിൽ മാത്രം 28 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവിധ അതിർത്തി പഞ്ചായത്തുകളിൽ നിന്നും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ നിലവിൽ ഇതുവരെ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.