കൊച്ചി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി റീജണല്‍ പാസ്പോർട്ട് ഓഫീസുകള്‍, പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്കു താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി കൊച്ചിയിലെ റീജണല്‍ പാസ്പോർട്ട് ഓഫീസ് അധികൃതര്‍ അറിയിച്ചു.
കൊച്ചിയിലെ റീജണല്‍ പാസ്പോർട്ട് ഓഫീസ്, ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍, ചെങ്ങന്നൂര്‍, കട്ടപ്പന, ഒലവക്കോട്, നെന്മാറ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളവര്‍ നിരീക്ഷണ കാലയളവില്‍ പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.