പത്തനംതിട്ട: വീടുകളില്‍ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയെന്നു കണ്ടെത്തിയ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസ്.
ഇന്നലെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. വെച്ചൂച്ചിറ പോലീസ് പരിധിയില്‍ ഗള്‍ഫില്‍ നിന്നെത്തിയ വീട്ടമ്മ ഇടുക്കി ചെറുതോണിയിലെ ഭര്‍ത്തൃഗൃഹത്തില്‍ പോയതടക്കമുള്ള കേസ് ഇന്നലെ ചാർജ് ചെയ്തു.
ലോക്ഡൗണ്‍, നിരോധനാജ്ഞ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നു രാവിലെ വരെ 377 കേസുകളെടുത്തിട്ടുണ്ട്. ഇന്നലെ 382 പേരെ അറസ്റ്റ് ചെയ്യുകയും 250 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പോലീസ് പരിശോധന ഇന്നും തുടരുകയാണ്.