കോട്ടയം: ലോക് ഡൗണിനെത്തുടർന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ 20 മുതൽ ജില്ലയിൽ വിതരണം ചെയ്യും. സംസ്ഥാന സർക്കാർ ഏപ്രിൽ മാസത്തിൽ അനുവദിച്ച റേഷന്‍ പുറമെയാണിത്.
പ്രധാൻ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം എഎവൈ (മഞ്ഞ കാർഡ്), പിഎച്ച്എച്ച് (പിങ്ക് കാർഡ്) റേഷൻ കാർഡുകൾക്ക് ആളൊന്നിന് അഞ്ചു കിലോഗ്രാം അരിവീതമാണ് ലഭിക്കുക.
എപ്രിൽ, മേയ്, ജൂണ്‍ മാസങ്ങളിലാണ് പദ്ധതി പ്രകാരം സൗജന്യ റേഷൻ വിതരണം ചെയ്യുന്നത്. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് നിലവിൽ ലഭിക്കുന്ന റേഷനു പുറമെയാണിത്.
ആളൊന്നിന് അഞ്ചു കിലോഗ്രാം അരിവീതം ഉപഭോക്താക്കൾ ചോദിച്ചു വാങ്ങണമെന്നും നിർദേശങ്ങൾക്കു വിരുദ്ധമായി റേഷൻ വിതരണം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
പൊതു വിഭാഗം കാർഡ് ഉടമകൾക്ക് (നീല, വെള്ള കാർഡുകൾ) കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിപ്രകാരമുള്ള സൗജന്യ റേഷൻ ലഭിക്കില്ല. അരിവിതരണം സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ഫോണ്‍ നന്പരുകളിൽ ബന്ധപ്പെടാം.
ജില്ലാ സപ്ലൈ ഓഫീസ്(0481 2560371),താലൂക്ക് സപ്ലൈ ഓഫീസുകൾ: കോട്ടയം (0481 560494), ചങ്ങനാശേരി(0481 2421660), മീനച്ചിൽ(0482 2212439), വൈക്കം(04829 231269),കാഞ്ഞിരപ്പള്ളി(04828 202543)