കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുവാൻ റോബോട്ടുകളെ രംഗത്തിറക്കി ചൈന. ഹാംഗ്ഷൂവിലെ ഒരു ഹോട്ടലിലാണ് ലിറ്റിൽ പീനട്ട് എന്ന് പേരുള്ള ഈ റോബോട്ടുള്ളത്.
രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് തടയുവാൻ ഈ ആശയം കൊണ്ട് സാധിക്കും. കൊറോണ ബാധിതരെന്ന് സംശയിച്ച് ഒരിടത്ത് പാർപ്പിച്ചിരിക്കുന്നവർക്ക് റോബോട്ട് ഭക്ഷണം നൽകുന്നതിന്റെ ദൃശ്യങ്ങൾ വൈറലാണ്.
ആശുപത്രികളിൽ രോഗികൾക്ക് മരുന്ന് നൽകുന്നതിനും മറ്റും റോബോട്ടുകളെ ഉപയോഗിച്ചു വരികയാണ്. ചൈനയിൽ മാത്രമല്ല വാഷിംഗ്ടണിലെ എവററ്റിലെ പ്രൊവിഡൻസ് റീജിയണൽ മെഡിക്കൽ സെന്ററിലെ ഉദ്യോഗസ്ഥർ ആദ്യമായി കൊറോണ സ്ഥിരീകരിച്ച രോഗിയെ പരിചരിക്കുവാൻ റോബോട്ടിന്റെ സഹായമാണ് തേടിയത്.
കഴിഞ്ഞ ദിവസങ്ങളിലായി 16 നിലകളുള്ള ഹോട്ടലിൽ നിരവധി റോബോട്ടുകളെ വിന്യസിച്ചിരുന്നു. രോഗിയുമായി എത്ര കുറച്ച് ഇടപഴകുന്നോ അത്രെയും നല്ലതാണെന്നാണ് ചൈനയിലെ ടഗ് എന്ന് പേരുള്ള റോബോട്ടിനെ നിർമിച്ച എയ്തോൺ കമ്പനിയുടെ എക്സിക്യൂട്ടിവ് പീറ്റർ സെയ്ഫ് നൽകുന്ന വിശദീകരണം. ആശുപത്രികളിൽ രോഗികൾക്കുള്ള മരുന്ന് എത്തിക്കുന്നത് ടഗ് ആണ്.