തിരുവനന്തപുരം: കോവിഡ് – 19 സംസ്ഥാനത്തെ സാന്പത്തിക നിലയേയും പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തെ സാന്പത്തിക രംഗത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊറോണ ഭീഷണി കാരണം വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലയ്ക്കാനും ധാരാളം പേർക്ക് തൊഴിൽ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നത് ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഇലക്ട്രിക്കല്‍ മേഖലകളെയെല്ലാം ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കും.
സൗദി അറേബ്യ തീര്‍ത്ഥാടനത്തിന് നിയന്ത്രണം വെച്ചത് അവരുടെ സമ്പദ് ഘടനയെ താറുമാറാക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വരുമാനം കുറയുന്നത് സംസ്ഥാനത്തെ ബാധിക്കും.
മറ്റു രാജ്യങ്ങളിൽ കൊറോണ വൈറസ് പടര്‍ന്നതോടെ വിദേശികളുടെ വരവും വന്‍തോതില്‍ കുറഞ്ഞതായും ധനമന്ത്രി പറഞ്ഞു.