നെടുമ്പാശേരി: കോവിഡ് രോഗഭീതിയെ തുടർന്ന് കേരളത്തിൽനിന്ന് സൗദി അറ്യേബ്യയിലേയ്ക്ക് പോകുന്നവർക്ക് കൂടുതൽ നിയന്ത്രണം .സന്ദർശന വിസയിലും പുതിയ ജോലി വിസയിലും പോകുവാൻ ഉദേശിക്കുന്നവർക്കാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിട്ടുള്ളത്.
പുതിയ ജോലി വിസ ലഭിച്ചവർക്കാണ് ഇത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. നിശ്ചിത സമയത്ത് ജോലിയ്ക്ക് കയറിയില്ലങ്കിൽ ജോലി നഷ്ടമാകുമെന്ന സ്ഥിതയാണുള്ളത്.
കോവിഡ് ഭീതിയെ തുടർന്ന് ആദ്യം ഉംറ തീർഥാടകർക്കും സന്ദർശന വിസ ലഭിച്ചവർക്കുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് കൂടാതെ ഫാമിലി വിസിറ്റ്, എംപ്പോയിമെന്റ് വിസിറ്റ്, ബിസിനസ് വിസിറ്റ് എന്നീ മേഖലകളിലും വിസ ലഭിച്ചവർക്കും താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ടന്ന് യാത്രക്കാർ പറഞ്ഞു.
സൗദിയിൽ ജോലി ചെയ്യുന്ന അവധിയ്ക്ക് നാട്ടിൽ വന്നവർക്ക് മാത്രമാണ് നിയന്ത്രണം ഇല്ലാത്തത് ഇത് പുതിയ ജോലി വിസ ലഭിച്ച വരെ കൂടാതെ മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും നാട്ടിലെ അവധി ആഘോഷിക്കുവാൻ സൗദിയിലേയ്ക്ക് പോകുവാൻ ഉദ്യോശിക്കുന്നവരെയും ആണ് കൂടുതൽ വെട്ടിലാക്കിയിരിക്കുന്നത്.
കൂടാതെ സൗദിയിൽ ബിസനസ് നടത്തുന്നവർക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. പലർക്കും പുതിയ നിയന്ത്രണങ്ങൾ വന്നതോടെ നാട്ടിൽ ഇരുന്ന് ബിസനസ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ഉംറ തീർഥാടനം ഉൾപ്പടെയുള്ളവയ്ക്ക് പങ്കെടുക്കുവാൻ ഒരു മാസത്തേയ്ക്ക് വിസ ലഭിച്ചവർക്ക് വീണ്ടും വിസ ലഭിക്കണമെങ്കിൽ ഇനി വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതുണ്ട് .വിസ ലഭിക്കേണ്ടതിനു വേണ്ടി ഇവർ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ വീണ്ടും അതുപോലെ ചെയ്താൽ മാത്രമെ പുതിയ വിസ ലഭിക്കുകയുള്ളു ഇതാണ് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്.
കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽനിന്നും ഫാമിലി വിസയിൽ സൗദിയിലേയ്ക്ക് പോകുവാനെത്തിയ 20 യാത്രക്കാരെ തടഞ്ഞിരുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽനിന്നും സൗദിയിലേക്ക് പോകുവാൻ യാത്രക്കാർക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. കോവിഡ് ഭീതി തുടർന്നാൽ അവധിക്കാലങ്ങളിൽ നാട്ടിലേയ്ക്ക്ക്ക് വരുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.