കേ​ര​ള​ത്തി​ലെ ര​ണ്ടാം കൊ​റോ​ണ കേ​സ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ;വുഹാനിൽ നിന്നെത്തിയ കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ല


കൊ​ല്ലം: കേ​ര​ള​ത്തി​ൽ കൊ​റോ​ണ ബാ​ധി​ച്ച ര​ണ്ടാ​മ​ത്തെ വി​ദ്യാ​ർ​ഥി ചി​കി​ത്സ​യി​ലു​ള്ള​ത് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചൈ​ന​യി​ലെ വു​ഹാ​നി​ൽ​നി​ന്നാ​ണ് വി​ദ്യാ​ർ​ഥി എ​ത്തി​യ​തെ​ന്നും വി​ദ്യാ​ർ​ഥി​ക്കു നി​ല​വി​ൽ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കൊ​റോ​ണ സം​ശ​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വി​ദ്യാ​ർ​ഥി​യു​ടെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നു​ള്ള പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തു സം​സ്ഥാ​ന​ത്തി​നു ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മേ ഇ​വി​ടെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ. നേ​ര​ത്തെ, ഒ​രു സാ​ന്പിൾ പ​രി​ശോ​ധി​ച്ച​തി​ൽ ആ​ദ്യം വൈ​റ​സ് സാ​ധ്യ​ത ക​ണ്ടെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് നെ​ഗ​റ്റീ​വാ​യെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

59 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ൽ 24 എ​ണ്ണ​ത്തി​ന്‍റെ റി​സ​ൾ​ട്ട് കി​ട്ടി. ഇ​തി​ൽ​ത​ന്നെ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് ഇ​തു​വ​രെ പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ​ത്. 1793 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1723 പേ​ർ വീ​ട്ടി​ലും 70 പേ​ർ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. ര​ണ്ടാ​മ​ത്തെ വൈ​റ​സ് ബാ​ധ​യു​ടെ സാ​ധ്യ​ത മ​ന​സി​ലാ​ക്കി ത​ന്നെ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment