തൃശൂർ: കച്ചോടമില്ല, എന്നാപിന്നെ കടയടച്ചു പോയാലോ?. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ അടച്ചിട്ടാൽ കേസെടുക്കുമെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ.
ഇന്നു രാവിലെ തൃശൂർ ശക്തൻ മാർക്കറ്റിൽ മാർക്കറ്റിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോടാണ് വാങ്ങാൻ ആളില്ലാത്തതിനാൽ ഉച്ചയ്ക്കു കടയടച്ചു പോകുമെന്ന് ചില കടയുമടകൾ പറഞ്ഞത്. ഉടനേ മറുപടിയും കിട്ടി: കടയടച്ചിട്ടാൽ കേസെടുക്കും.
ഭക്ഷ്യ വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും സ്റ്റോക്കുണ്ടോ, വില വർധിപ്പിക്കാതെ കച്ചവട സ്ഥാപനങ്ങൾ തുറന്നിട്ടില്ലേ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാനാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്.