റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ.
21 ദിവസത്തേക്കാണു നിശാനിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും ജനങ്ങളോട് സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയില്‍ ഇതുവരെ 511 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കൂടാതെ യുഎഇയില്‍ വിമാന വിലക്ക് കര്‍ശനമാക്കി. യുഎഇ എല്ലാ എല്ലാ യാത്രാവിമാനങ്ങളും നിര്‍ത്തി. ചരക്കു വിമാനങ്ങള്‍ക്കും അടിയന്തര ഒഴിപ്പിക്കലിനുള്ളവയ്ക്കും മാത്രമാകും ഒഴിവ്.
കൊറോണ ഏഷ്യയില്‍ കടുത്ത നാശം വിതക്കുമെന്ന സൂചന നിലനില്‍ക്കെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. കര്‍ശന മുന്കരുതല്ക്കിടെയും ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്.