തിരുവനന്തപുരം: കോവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണം.
എല്ലാ പ്രധാന ക്ഷേത്രങ്ങളിലും മാർച്ച് 31 വരെ ഭക്തർക്ക് പ്രവേശനമില്ല. ക്ഷേത്രോത്സവങ്ങൾ ചടങ്ങുകൾ മാത്രമായി ചുരുക്കും. ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാൻ പാടില്ലെന്നും ബോർഡ് നിർദേശിച്ചു.
ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളും രാവിലെ ആറു മുതൽ പത്തുവരെയും വൈകുന്നേരം അഞ്ചര മുതല്‍ ഏഴര വരെ മാത്രവുമായിരിക്കും തുറന്നിടുക.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൈയുറകളും മാസ്കുകളും നല്‍കും. ക്ഷേത്രങ്ങളില്‍ അന്നദാനം ഒഴിവാക്കിയിട്ടുണ്ട്.
ശബരിമലയിൽ ആചാരപരമായ ചടങ്ങുകൾ മാത്രം നടത്താനാണ് തീരുമാനം. ഈ മാസം 29നാണ് ശബരിമലയിൽ ഉത്സവം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും. ഏപ്രിൽ എട്ടിന് പമ്പയിൽ നടക്കുന്ന ആറാട്ടിനും തീർഥാടകരെ പ്രവേശിപ്പിക്കില്ല.