തൃശൂര്‍: ഇന്ത്യയില്‍ കോവിഡ് 19 ആദ്യം സ്ഥിരീകരിച്ച തൃശൂരില്‍ രോഗബാധിതര്‍ കുറയുന്നതിന്റെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണം കുറയുന്നതും ആരോഗ്യവകുപ്പിന് ആശ്വാസം പകരുന്നു.
ഇന്നലെ മൂന്നുപേരെ കൂടി ഡിസ്ചാര്‍ജ് ചെയ്തത് ജില്ലയ്ക്ക് കൂടുതല്‍ ആശ്വാസമേകി. ഇനി രണ്ടു പേര് മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. നാലുപേരെയാണ് പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
നിരീക്ഷണത്തിലുണ്ടായിരുന്ന 13 പേരെ വിട്ടയച്ചു. ജില്ലയില്‍ വീടുകളില്‍ 10,019പേരും ആശുപത്രികളില്‍ 11 പേരും ഉള്‍പ്പെടെ ആകെ 10,030 പേരാണ് നിരീക്ഷണത്തിലുളളത്. ഒരാളെ പുതുതായി വീട്ടില്‍ നിരീക്ഷണത്തിലാക്കി.
ഇന്നലെ 12 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 904 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 891 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 13എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 175 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു.
നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. ഇന്നലെ 121 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി. ഇന്നലെ 2,90 വീടുകള്‍ ദ്രുതകര്‍മസേന സന്ദര്‍ശിച്ചു.