.
സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് 19 സ്ഥിരീകരിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗി സുഖം പ്രാപിക്കുന്നതായി ഡോക്ടർമാർ. സംശയലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽ ആവശ്യമായ ചികിത്സകൾ നൽകിവരുന്നുണ്ട്.
ഇന്ത്യയിൽ രോഗം ആദ്യം സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിയുമായി താരതമ്യം ചെയ്യുന്പോൾ ജില്ലയിലെ രണ്ടാമത്തെ കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ആദ്യം സ്ഥിരീകരിച്ചത് സ്ത്രീക്കായിരുന്നുവെന്നതും ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് പുരുഷനാണെന്നും സ്ത്രീകളേക്കാൾ രോഗപ്രതിരോധ ശേഷിയും രോഗവിമുക്തമാകാനുള്ള സാധ്യതയും പുരുഷൻമാർക്ക് കൂടുതലാണെന്നും അതുകൊണ്ടുതന്നെ ആദ്യത്തെ രോഗിയേക്കാൾ വേഗത്തിൽ രണ്ടാമത്തെ രോഗി രോഗവിമുക്തനാകുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടർമാരും ആരോഗ്യവകുപ്പ് അധികൃതരും പ്രത്യാശിക്കുന്നു.