മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച യുവതിക്ക് കോവിഡ്. ഇതേ തുടർന്ന് ലേബർ റൂമും ഒന്നാം വാർഡും ഗൈനക്കോളജി ഒപിയും അടച്ചു.
സ്വകാര്യ ആശുപത്രിയിൽ നിന്നാണ് യുവതിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയക്ക് മുൻപു തന്നെ യുവതി ലേബർ റൂമിൽ വെച്ച് പ്രസവിച്ചു.
തുടർന്ന് യുവതിക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യുവതിയെ കോവിഡ് വാർഡിലേക്കും കുഞ്ഞിനെ നിരീക്ഷണ മുറിയിലേക്കും മാറ്റി.
പിന്നീടാണ് ലേബർ റൂമും ഒന്നാം വാർഡും അടച്ച് അവിടെയുണ്ടായിരുന്ന രോഗികളേയും കൂട്ടിരിപ്പുകാരേയും നിരീക്ഷണത്തിലാക്കുകയും ചെയ്തു.
ഡോക്ടർമാരടക്കം പത്തോളം ജീവനക്കാർ നിരീക്ഷണത്തിൽ പോകുന്നതോടെ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.