ചേര്‍ത്തല: സംസ്ഥാനത്ത് സ്ഥിരീകരിച്ച അപകടകാരിയായ കൊറോണയ്ക്കെതിരേ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ തൂവാല വിപ്ലവം സംഘടിപ്പിച്ചു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തും, സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് തൂവാല വിപ്ലവം ഒരുക്കിയത്.
ആശങ്ക വേണ്ട ജാഗ്രത മതി എന്ന സന്ദേശം ഉയര്‍ത്തികൊണ്ടാണ് കൊറോണ വൈറസിനും മറ്റ് പകര്‍ച്ചവ്യാധി കള്‍ക്കുമെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മരുത്തോര്‍വട്ടം ഗവ.എല്‍ പി സ്കൂളില്‍ ആരംഭിച്ച ആരോഗ്യ പ്രതിരോധ ക്യാമ്പയിന് അഡ്വ.എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.
കുട്ടികളില്‍ തൂവാല ഉപയോഗത്തിന്റെ ശീലം വളര്‍ത്തുക എന്നതാണ് ലക്ഷ്യം. തൂവാല ഉപയോഗത്തോടൊപ്പം സോപ്പും, വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, ഇരുപത് സെക്കന്റോളം കൈകള്‍ കഴുകുക തുടങ്ങിയ സന്ദേശമാണ് കുട്ടികൾക്ക് നൽകുന്നത്. മതിലകംസേക്രട്ട് ഹേര്‍ട്ട് ഹോസ്പിറ്റ്ല്‍ സോപ്പുകള്‍ കൂടി നല്കിയപ്പോള് തൂവാലവിപ്ലവം നാടിന് പുതിയ അനുഭവമായി.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ച് പിടിക്കുന്നത് ശീലമാക്കുക, കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുരുത് എന്നീ സന്ദേശങ്ങളും ഇതിലൂടെ ജനങ്ങൾക്ക് നൽകുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു ആരോഗ്യ പ്രതിജ്ഞ ചൊല്ലി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് അധ്യക്ഷത വഹിച്ചു. ബിനിത മനോജ്, രമാമദനന്‍, സുധര്‍മ്മ സന്തോഷ്, രേഷ്മ രംഗനാഥ്, കെ.ജെ സെബാസ്റ്റ്യന്‍, സനല്‍നാഥ്, സാനുസുധീന്ദ്രന്‍,ലിജി മുരളീധരന് ,മിനിബിജു, സുനിമോള്‍ എന്നിവര്‍ സംസാരിച്ചു മെഡിക്കല്‍ ഓഫീസര്‍ ഡോ.അമ്പിളി ക്ലാസ്സ് നയിച്ചു. പ്രഥമാധ്യാപിക ബീന സ്വാഗതവും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സോണി് നന്ദിയും പറഞ്ഞു.