ചെറായി: കോവിഡ്-19 ഭീഷണി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ സ്വകാര്യ ബസുകളെയും കെഎസ്ആർടിസി ബസുകളെയും കൂടാതെ ടൂറിസ്റ്റ് വാഹനങ്ങളെയും പ്രതികൂലമായി ബാധിച്ചു.
വൈപ്പിൻ മേഖലയിൽ രണ്ടാഴ്ചക്കാലമായി ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഓട്ടമില്ല. വിനോദയാത്രയും തീർഥയാത്രകളും ആളുകൾ മാറ്റിവച്ചതും വിവാഹങ്ങൾ ചുരുക്കി നടത്തുന്നതുമൊക്കെയാണ് ടൂറിസ്റ്റ് വാഹനങ്ങൾക്ക് തിരിച്ചടിയായത്.
ടൂറിസ്റ്റ് ബസുകൾ, ടെന്പോ ട്രാവലറുകൾ, ടൂറിസ്റ്റ് ടാക്സികൾ എന്നിവയെല്ലാം ഓട്ടമില്ലാതെ സ്റ്റാൻഡുകളിൽ കിടപ്പാണ്. പല ടൂർ പാക്കേജുകളും റദ്ദാക്കിയതോടെ എസി കോച്ച് ബസുകളും ഓട്ടം നിലച്ച് ഷെഡുകളിലാണ്.
ഈ സാഹചര്യത്തിൽ സാന്പത്തികമായി വളരെ പരാധീനതയിലാണ് വാഹന ഉടമകൾ. ടാക്സും അടയ്ക്കാനും വായ്പ തിരിച്ചടവിനും ഒരു ഗതിയുമില്ല.