വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു മു​ങ്ങി​യ വി​ദേ​ശ ദ​മ്പ​തി​ക​ളെ കൊച്ചി എയർപോർട്ടിൽ നിന്നും പിടികൂടി; വൈറസ് പരിശോധനയ്ക്കായി മെഡിക്കൽ കോളജിൽ പ്ര​വേ​ശി​പ്പി​ച്ചു

അ​ന്പ​ല​പ്പുഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു മു​ങ്ങി​യ വി​ദേ​ശ ദ​ന്പ​തി​ക​ളെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​തി​നു ശേ​ഷം ചി​കി​ൽ​സ തേ​ടാ​തെ മു​ങ്ങി​യ ഇ​വ​രെ നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് യു​കെ സ്വ​ദേ​ശി​ക​ളാ​യ യു​വാ​വും യു​വ​തി​യും കൊ​റോ​ണ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് മു​ന്പ് ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ നി​ന്നും ക​ട​ക്കു​ക​യാ​യി​രു​ന്നു.

വി​ദേ​ശി​ക​ൾ വി​ളി​ച്ച​ത​നു​സ​രി​ച്ച് ഓ​ട്ടം പോ​യ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി പ​രി​സ​ര​ത്തെ ടാ​ക്സി ഡ്രൈ​വ​റും ചി​കി​ത്സ തേ​ടി. ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ​യു​മാ​ണ് വി​ദേ​ശി​ക​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ക​ട​ന്നു ക​ള​യാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment