കോട്ടയം: പത്തനംതിട്ടയിൽ കോവിഡ്-19 സ്ഥിരീകരിച്ച പെണ്‍കുട്ടിക്കൊപ്പം ഒരേ കംപാർട്ട്മെൻറിൽ യാത്ര ചെയ്ത കോട്ടയം ജില്ലയിലുള്ളവർ കളക്ടറേറ്റിലെ കൊറോണ കണ്ട്രോൾ റൂമിൽ (1077) ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
മാർച്ച് 15ന് രാവിലെ 9.15ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട മംഗള ലക്ഷദ്വീപ് എക്സ്പ്രസിലെ എസ്-9 കോച്ചിൽ യാത്ര ചെയ്ത പെണ്‍കുട്ടി 17ന് രാവിലെ 11നാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
അന്ന് ഉച്ചകഴിഞ്ഞ് 2.45ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ശബരി എക്സ്പ്രസിൽ ജനറൽ കംപാർട്ട്മെൻറിൽ യാത്രചെയ്ത് കോട്ടയം വഴി ചെങ്ങന്നൂരിൽ എത്തുകയായിരുന്നു.