തിരുവനന്തപുരം: തലസ്ഥാനത്ത് വിദേശ പൗരനടക്കം മൂന്ന് പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടർ കെ.ഗോപാലകൃഷ്ണൻ.
വലിയ തോതിൽ രോഗം പടർന്നിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയോടെ പ്രവർത്തിച്ചാൽ മതിയെന്നും കളക്ടർ പറഞ്ഞു.
രോഗബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും സെക്രട്ടറിയേറ്റ് സേവനങ്ങൾക്ക് തടസമുണ്ടാകില്ലെന്നും കളക്ടർ വ്യക്തമാക്കി.
ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഷോപ്പിംഗ് മാളുകളും ബ്യൂട്ടി പാർലറുകളും ജിംനേഷ്യങ്ങളും അടച്ചിടാനും ബീച്ചുകളിലും പാർക്കുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു.