മാവേലിക്കര: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലളിതമാക്കിയ ഉത്സവ ആഘോഷങ്ങളുടെ തുക നിർധന യുവതിയുടെ വിവാഹത്തിനായി നീക്കി വെച്ച് ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ ഈരേഴ വടക്ക് 41-ാംനന്പർ ഹൈന്ദവ കരയോഗം.
കോവിഡ് 19 കേരളത്തിൽ വ്യാപിക്കുന്നതിനാൽ ഇന്ന് നടത്തുന്ന രണ്ടാം എതിരേൽപ്പ് മഹോൽസവത്തിന്റെ ഭാഗമായുള്ള ഉരുളിച്ച വരവ് ക്ഷേത്രാചാരപ്രകാരം നടത്തുന്നതിനും, രാത്രിയിലുള്ള മുഴുവൻ കലാ പരിപാടികളും ഒഴിവാക്കാനും തീരുമാനിക്കുകയായിരുന്നു.
ഉത്സവാഘോഷങ്ങൾ ലളിതമായി നടത്തുന്നതിനാൽ ഈ വർഷം കരയിലെ ഒരു നിർധന കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹം ഈ തുക കൊണ്ട് നടത്തി കൊടുക്കുവാനും ഇന്നലെ കൂടിയ അടിയന്തര കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ കരയോഗം പ്രസിഡന്റ് കെ.രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയൻ കൊയ്പ്പള്ളിൽ, മറ്റ് കരയോഗ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. രാത്രിയിലുളള ഭഗവതിയുടെ എതിരേൽപ് മുതലായവ അചാരപരമായി മാത്രം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.ു