തൊടുപുഴ: ഇടുക്കിയിൽ കോവിഡ്-19 സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ എ.പി. ഉസ്മാന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ആദ്യ പരിശോധനാ ഫലം പൊസിറ്റീവായതിനെത്തുടർന്ന് കഴിഞ്ഞ 26നാണ് ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റിയത്.
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു 22നു സാന്പിൾ എടുത്തു പരിശോധനയ്ക്ക് അയച്ചിരുന്നു. 26നു ഫലം വന്നപ്പോഴാണ് ഇദ്ദേഹത്തിനു രോഗബാധ സ്ഥിരീകരിച്ചത്.
ചികിൽയിൽ തുടരുന്നതിനിടെ 28നു വീണ്ടും സാന്പിൾ ശേഖരിച്ച് പരിശോധന നടത്തിയപ്പോഴാണ് ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്. അടുത്ത ദിവസം വീണ്ടും സാന്പിൾ എടുക്കും. ഈ ഫലവും നെഗറ്റീവായാൽ ഇദ്ദേഹത്തെ രോഗവിമുക്തനായി പ്രഖ്യാപിക്കും.
തുടർന്നു ആശുപത്രി വിടാമെങ്കിലും 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരണം. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.