കോട്ടയം: കൊറോണ വൈറസ് ബാധയ്ക്കെതിരെ സംസ്ഥാനം ജാഗ്രതയോടെ മുന്നോട്ട്. കോട്ടയത്ത് ഒരാൾ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ചൈനയിലെ വുഹാനിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവർ നിലവിൽ പൂർണ ആരോഗ്യവതിയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കൊറോണ വൈറശ് ബാധയ്ക്കെചിരെ സംസ്ഥാനം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളൽ വ്യക്തമാക്കിയിരുന്നു. ചൈനയിൽ വൈറസ് ബാധിച്ച് ഇതുവരെ 25 പേരാണ് മരണത്തിനു കീഴടങ്ങിയത്. 830 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജപ്പാൻ, ദക്ഷിണകൊറിയ, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഈ രാജ്യങ്ങളിലേക്ക് ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.