പണിപാളി ! ചൈനയില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ പാക്കറ്റില്‍ വന്‍തോതില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം; തണുത്ത ഭക്ഷണത്തില്‍ വൈറസ് ബാധ അപൂര്‍വം…

ചൈനയില്‍ ഇറക്കുമതി ചെയ്ത ഭക്ഷണപാക്കറ്റില്‍ കൊറോണ സാന്നിദ്ധ്യം കണ്ടെത്തി. ശീതീകരിച്ച മത്സ്യപാക്കറ്റിനു മുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

അതെ സമയം ഭക്ഷണ പാക്കറ്റ് എവിടെനിന്നാണ് എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ഇത്തരം ഭക്ഷണപ്പൊതികളുമായി സമ്പര്‍ക്കം ഉണ്ടാകുന്നത് രോഗവ്യാപനത്തിനു കാരണമാകുമെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍(സിഡിസി) പറഞ്ഞു. തണുത്ത ഭക്ഷണത്തില്‍ വൈറസ് സാന്നിദ്ധ്യം അപൂര്‍വമാണെന്നാണ് സിഡിസി പറയുന്നു.

കഴിഞ്ഞ ജൂലൈയില്‍ ശീതീകരിച്ച ചെമ്മീന്‍ പായ്ക്കറ്റില്‍ നിര്‍ജീവമായ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചെമ്മീനിന്റെ ഇറക്കുമതി ചൈനയില്‍ നിരോധിച്ചിരുന്നു.

ഈ വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് പല രാജ്യങ്ങളും ഇത്തരത്തിലുള്ള ഫ്രോസന്‍ ഭക്ഷണങ്ങളുടെ ഇറക്കുമതി കര്‍ശന പരിശോധനയ്ക്കു ശേഷം മതിയെന്ന നിലപാടിലാണെന്നാണ് റിപ്പോര്‍ട്ട്.

Related posts

Leave a Comment