വുഹാന്‍: കോവിഡ് 19 പരത്തിയത് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റിലെ മരപ്പട്ടിയാകാമെന്ന നിഗമനവുമായി ഒരു സംഘം ഗവേഷകര്‍.
വുഹാനിലെ മാര്‍ക്കറ്റില്‍നിന്ന് 2020 ജനുവരിയില്‍ ശേഖരിച്ച സാംപിളുകളെ ആധാരമാക്കി നടത്തിയ പഠനത്തിൽനിന്നാണു പുതിയ കണ്ടെത്തൽ.
മരപ്പട്ടിയുടെ ജനിതക സാംപിളുകളുമായി വലിയ രീതിയിലുള്ള സാമ്യമാണ് കോവിഡ് വൈറസിനുള്ളത്.
വൈറസില്‍ കണ്ടെത്തിയ ന്യൂക്ലിക് ആസിഡിനൊപ്പം മരപ്പട്ടിയില്നിന്നുള്ള ന്യൂക്ലിക് ആസിഡും കണ്ടെത്താനായെന്നും ഗവേഷകര്‍ പറയുന്നു.
കോവിഡ് വൈറസ് മനുഷ്യരിലേക്ക് പടർന്നത് വവ്വാലിൽനിന്നാണെന്നും അതല്ല ലാബില്നിന്നാണെന്നുമുള്ള ചര്‍ച്ചകളാണ് നടക്കുന്നതിനിടയിലാണു പുതിയ നിഗമനങ്ങൾ വരുന്നത്.
അരിസോണ, ഉട്ടാ, സിഡ്നി, സ്ക്രിപ്സ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നി അടക്കമുള്ളവയില്‍ നിന്നുള്ള വിദഗ്ധരുടെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പഠനത്തിലാണ് മരപ്പട്ടിയാണ് വൈറസ് പടരാന്‍ കാരണമായ ജീവിയെന്ന് സൂചിപ്പിച്ചിള്ളത്.
മാർക്കറ്റിൽ മൃഗങ്ങളെ സൂക്ഷിച്ചിരുന്ന ഇടത്തെ ഭിത്തികൾ, തറ, ഇരുമ്പു കൂടുകൾ, മൃഗങ്ങളെ കൊണ്ടുവന്ന കൂടുകൾ എന്നിവയിൽ നിന്നെല്ലാമാണ് ഗവേഷണ സംഘം സാമ്പിളുകൾ ശേഖരിച്ചത്.
മരപ്പട്ടിക്ക് കോവിഡ് വൈറസ് പ്രചരിപ്പിക്കാനുള്ള കഴിവുണ്ടെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ നേരത്തെതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.