
കോഴിക്കോട്: കാക്കൂരിൽ കൊറോണ ബാധയേക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊറോണ ബാധയേക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിന് വന്നതിനു ശേഷവും ഇയാൾ ഇത്തരം വാർത്തകൾ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.