ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ജൂലൈയിൽ ഏറ്റവും ഉയർന്ന തോതിലായിരിക്കുമെന്ന് ബിഹാർ എപ്പിഡെമിയോളജിസ്റ്റ് തന്മയ് മഹാപാത്ര. “ഏററവും മോശമായ അവസ്ഥ നാം കാണാന്‍ ഇരിക്കുന്നതേയുള്ളൂ.
ഏപ്രില്‍, മേയ് മാസങ്ങളെ അപേക്ഷിച്ച് വൈറസ് വ്യാപനം ഏറ്റവും രൂക്ഷമാകുക ജൂണിലായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ജൂലൈയിലായിരിക്കും കോവിഡ് 19 അതിരൂക്ഷത രാജ്യം അഭിമുഖീകരിക്കുക.’ മഹാപാത്ര പറയുന്നു.
“ഇന്ത്യയെ പോലൊരു രാജ്യത്തെ നിങ്ങള്‍ക്ക് എന്നന്നേക്കുമായി അടച്ചിടാന്‍ സാധിക്കില്ല. സമ്പദ്ഘടനയെ തകര്‍ച്ചയില്‍നിന്ന് കരകേറ്റുന്നതിനായി ചില മേഖലകളില്‍ ഇളവ് ഏര്‍പ്പെടുത്തണം.
എന്നാല്‍ അതിനര്‍ഥം പൊതുജനങ്ങള്‍ എല്ലായിടത്തുനിന്നും എല്ലായിടത്തേക്കും യാത്ര നടത്തണമെന്നല്ല.’ മഹാപാത്ര പറഞ്ഞു.കണ്ടെയ്ന്മെന്റ് സോണുകളെ കുറേക്കൂടി വിപുലമായ രീതിയിലായിരിക്കണം മേഖലകളായി തിരിക്കേണ്ടതത്.
അതായത് വലിയ പ്രദേശം ഉള്‍ക്കൊളളുന്ന കണ്ടെയ്ന്മെന്റ്സോണ്, വലിയ ജനസംഖ്യയുള്ള ചെറിയ കണ്ടെയ്ന്മെന്റ്സോണുകള്/ഹോട്ട്സ്പോട്ടുകള്‍.
ഇതിനുപുറമേ, ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഇടങ്ങളില്‍ പോലും റാന്‍ഡം പരിശോധനകള്‍ സംഘടിപ്പിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത വൈറസ് വ്യാപനം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്നും മഹാപാത്ര പറഞ്ഞു.