കോട്ടയം: കോറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വ്യാപാരികൾ അടകൾ അടച്ചിടുകയാണെന്ന് പ്രചരണം അടിസ്ഥാന രഹിതമാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.
കടകൾ അടച്ചിടേണ്ട സാഹചര്യം നിലവിലില്ല. സർക്കാർ തലത്തിലോ സംഘടനാ തലത്തിലോ അത്തരത്തിലുള്ള തീരുമാനമുണ്ടായിട്ടില്ലെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.
സർക്കാരും ആരോഗ്യവകുപ്പ് അധികതരും നല്കുന്ന നിർദേശങ്ങൾക്കു അനുസരിച്ചു എല്ലാ യൂണിറ്റുകളിലെയും പ്രധാന സ്ഥലങ്ങളിലും കച്ചവടസ്ഥാപനങ്ങളിലും കോറോണ പ്രതിരോധത്തിന്റെ ഭാഗമായി സാനിറ്റെസർ, ഹാന്റ് വാഷ്, ശുദ്ധജലം തുടങ്ങിയവ പൊതുജനങ്ങൾക്കായി ക്രമീകരിച്ച് നല്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി അധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, ട്രഷറർ ഇ.സി. ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ മുജീബ് റഹ്മാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, പി.സി. അബ്്ദുൾ ലത്തീഫ്, സെക്രട്ടറിമാരായ വി.സി. ജോസഫ്, കെ.ജെ. മാത്യു, ടി.കെ. രാജേന്ദ്രൻ, കെ.എ. വർഗീസ്, ഫിലിപ്പ് മാത്യു തരകൻ എന്നിവർ പ്രസംഗിച്ചു.