ചെറായി: പള്ളിപ്പുറത്ത് വിവാഹ ചടങ്ങില്‍ സംബന്ധിച്ചവരില്‍ സംബന്ധിച്ച ആളുകളിൽ 100 പേരെ പരിശോധിച്ചതിൽ 90 പേക്കും കോവിഡ് പോസിറ്റീവ്.
ഇതുള്‍പ്പെടെ രണ്ട് ദിവസത്തിനുള്ളില്‍ പള്ളിപ്പുറത്ത് മൊത്തം 102 പുതിയ കേസുകളാണ് റിപ്പാര്‍ട്ട് ചെയ്തിട്ടുള്ളത്. വിവാഹ ചടങ്ങില്‍ സംബന്ധിച്ചതില്‍ പോസിറ്റീവ് ആയവരില്‍ പന്തലിടാന്‍ വന്നവരും കാറ്ററിംഗ് കാരുമുള്പ്പെടും.
ഇന്ന് 100 പേരെക്കൂടി പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗികളുടെ ഇനിയും കൂടാനാണ് സാധ്യത.
മൊത്തം 400 പേരാണ് ചടങ്ങില്‍ സംബന്ധിച്ചുവെന്നാണ് പറയുന്നത്. ഇതില്‍ പകുതിയില്‍ ആളുകളെ മാത്രമെ ആരോഗ്യ വകുപ്പിനു കണ്ടെത്താനായിട്ടുള്ളു.
പരിശോധനക്ക് പലരും വിമുഖത കാണിക്കുന്നവെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് സൂചന.
ഈ സാഹചര്യത്തില്‍ പള്ളിപ്പുറം പഞ്ചായത്തില്‍ വിവാഹത്തിനു 50 പേരില്‍ കൂടുതലും മരണാവശ്യങ്ങള്‍ക്ക് 20 പേരില്‍ കൂടുതലും സംബന്ധിക്കരുതെന്ന് ആരോഗ്യ വകുപ്പും പോലീസും അറിയിച്ചു.
ആറ് അടി അകലം പാലിച്ചു നില്ക്കാന് സൗകര്യമുള്ളിടത്ത് നടക്കുന്ന പരിപാടികളില്‍ 100 പേര് സംബന്ധിക്കാമെന്ന ഇടക്കാലത്തെ ഇളവ് ഇപ്പോഴത്തെ അവസ്ഥയില്‍ പള്ളിപ്പുറത്ത് ബാധകമല്ല.