ആലപ്പുഴ: ഇന്നലെ നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറി ഫിനിഷിംഗ് പോയിന്റ് കോവിഡ് സെന്ററായപ്പോൾ നാട്ടുകരിൽ അന്പരപ്പും ആശങ്കയും ഉണർത്തി. വിവിധ ഉദ്യോഗസ്ഥർ അവരുടെ കർത്തവ്യം നിറവേറ്റുന്പോൾ അവർ പരിഭ്രാന്തരായി.
യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ യാഥാർഥ്യത്തെ വെല്ലുന്നതായി. ചീറിപ്പായുന്ന ആംബുലൻസുകളും മാസ്ക് ധരിച്ച് പ്രവർത്തകരുടെ ദ്രൃതഗതിയിലുള്ള ഔദ്യോഗിക നിർവഹണവും എല്ലാം മികവുറ്റതായി.
ഹൗസ് ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റാനുള്ള നടപടികളുടെ ഭാഗമായി ഫിനിഷിംഗ് പോയിന്റില്‍ നടത്തിയ മോക്ക്ഡ്രില്ലിന്റെ ഭാഗമായിരുന്നു ഇതെല്ലാം. ആംബുലന്‍സുകളുടെ ചീറിപ്പാച്ചില്‍ കണ്ട് അമ്പരന്ന നാട്ടുകാര്‍ക്ക് ഇത് മോക്ക്ഡ്രില്ലാണെന്നറിഞ്ഞപ്പോള് ആശ്വാസം.
രാജ്യത്തു തന്നെ ആദ്യമായാണ് ഹൗസ്ബോട്ടുകളില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കുന്നത്. അതിനാൽ ഇതിന്റെ വെല്ലുവിളികള്‍ എന്തെല്ലാമെന്നറിയാനായി ജില്ലാ ഭരണകൂടം വിപുലമായി രീതിയില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിക്കുകയായിരുന്നു.
ജനറല്‍ ആശുപത്രിയിലും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകളെടുത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗലക്ഷണമുള്ളയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിപ്പിച്ചത്. മറ്റാരുമായും ഇയാള്‍ക്ക് സമ്പര്ക്കമില്ലാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു.
ഇതിനിടെ ഫിനിഷിംഗ് പോയിന്റില്‍ രോഗലക്ഷണമുള്ളയാള്‍ കിടന്നിരുന്ന ഹൗസ് ബോട്ട്, നടന്നുവന്ന വഴി എന്നിവ ഫയര്‍ ഫോഴ്സ്, ആരോഗ്യ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് അണുവിമുക്തമാക്കി. ഹൗസ് ബോട്ടുകളിലെ മാലിന്യം നഗരസഭയുടെ നേതൃത്വത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ശേഖരിച്ച് നശിപ്പിക്കുന്നതും മോക്ക്ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു.
നെഹ്റു പവിലിയനു സമീപം പാര്‍ക്കു ചെയ്ത മറ്റൊരു ഹൗസ്ബോട്ടില്നിന്നുള്ള വ്യക്തിയെ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മോക്ക്ഡ്രില്ലും തുടര്‍ന്ന് നടന്നു. വാട്ടര്‍ ആംബുലന്‍സിലാണ് രോഗലക്ഷണമുള്ളയാളെ ഫിനിഷിംഗ് പോയിന്റിലെത്തിച്ചത്.
കണ്ട്രോള് റൂമില്‍ നിന്നുള്ള വിവരമനുസരിച്ചെത്തിയ പിപിഇ കിറ്റ് ധരിച്ച ആംബുലന്‍സ് ഡ്രൈവറാണ് വാട്ടര്‍ ആംബുലന്‍സില്‍ നിന്നും രോഗലക്ഷണമുള്ളയാള്ക്കു പുറത്തു കടക്കാനുള്ള വാതിലുകള്‍ തുറന്നു കൊടുത്തത്. ഇയാളെയും പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നതും മോക്ക്ഡ്രില്ലിന്റെ ഭാഗമായിരുന്നു.
രോഗലക്ഷണമുള്ളയാള്‍ കിടന്നിരുന്ന ഹൗസ്ബോട്ട്, വാട്ടര്‍ ആംബുലന്‍സ് എന്നിവ ഫയര്‍ ഫോഴ്സ്, ആരോഗ്യ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് അണുവിമുക്തമാക്കി. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് രോഗലക്ഷണമുള്ളവരായി അഭിനയിച്ച് മോക്ക്ഡ്രില്ലില്‍ പങ്കെടുത്തത്.
ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചത്. വിവിധ വകുപ്പുകളുടെ കണ്ട്രോള് റൂമുകളും മോക്ക്ഡ്രില്ലിന്റെ ഭാഗമായി ഫിനിഷിംഗ് പോയിന്റില്‍ സജ്ജമാക്കിയിരുന്നു.
ഹൗസ് ബോട്ടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ ആളുകളുടെയും ആരോഗ്യസ്ഥിതി, യാത്രാവിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കണ്ട്രോള് റൂം, അടിയന്തര ഘട്ടങ്ങള്‍ നേരിടുന്നതിനായി പോലീസ്, അഗ്നിശമന സേന എന്നിവയുടെ കണ്ട്രോള് റൂം, ഭക്ഷണം ഉറപ്പാക്കുന്നതിനായി കമ്യൂണിറ്റി കിച്ചണ്‍ കണ്ട്രോള് റൂം, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി എന്നിവയുടെ കണ്ട്രോള് റൂമുകളും സജ്ജമാക്കിയിരുന്നു.
ആവശ്യമായി വരികയാണെങ്കില്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് ഹൗസ് ബോട്ടുകളില്‍ പ്രത്യേക സൗകര്യങ്ങളോടെ ഐസൊലേഷന്‍ മുറികള്‍ സജ്ജമാക്കുന്നതെന്ന് കളക്ടര്‍ എം. അഞ്ജന പറഞ്ഞു.
കളക്ടര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. ഏബ്രഹാം, എന്‍എച്ച്എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. രാധാകൃഷ്ണന്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ മോക്ക് ഡ്രില്‍ വീക്ഷിച്ച് മുഴുവന്‍ സമയവും ഫിനിഷിംഗ് പോയിന്റില്‍ ഉണ്ടായിരുന്നു.
ഫിനിഷിംഗ് പോയിന്റിലും സമീപത്തുമായി ഹൗസ് ബോട്ടുകൾ ഒരുമിച്ച് പാര്‍ക്ക് ചെയ്താണ് ഐസൊലേഷന്‍ മുറികള്‍ ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ 140 ഹൗസ് ബോട്ടുകളാണ് ഒരുക്കിയിട്ടുള്ളത്.
ആവശ്യമെങ്കില്‍ 700 ഓളം ഹൗസ് ബോട്ടുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കും. 1,500മുതല്‍ 2,000 വരെ ആളുകളെ ഹൗസ് ബോട്ടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സാധിക്കും.
ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷനുമായി ചര്‍ച്ച ചെയ്ത് ഇത് സംബന്ധിച്ച് ധാരണയില്‍ എത്തിയതായും കളക്ടര്‍ അറിയിച്ചു.