ജനീവ: കോവിഡ്-19 ബാധിച്ചാൽ ചെറുപ്പക്കാരും മരിക്കുമെന്നു ലോകാരോഗ്യ സംഘടന. ചെറുപ്പക്കാർക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റാണെന്നു വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ടെദ്രോസ് അദാനം പറഞ്ഞു.
മുതിർന്നവർക്കാണ് രോഗം വരാൻ സാധ്യത കൂടുതൽ. എന്നുവച്ച് ചെറുപ്പക്കാർക്കു രോഗം വന്നുകൂടാ എന്നില്ല. ചെറുപ്പക്കാരെയും രോഗം ബാധിക്കും. നിരവധി ആഴ്ചകൾ ആശുപത്രിയിൽ കഴിയേണ്ടിവരും. ചിലപ്പോൾ മരണവും സംഭവിച്ചേക്കാമെന്ന് ടെദ്രോസ് മുന്നറിയിപ്പ് നൽകി.
സാമൂഹികമായി അകലം പാലിക്കുന്ന എന്നതിലുപരി ശാരീരികമായി അകലം പാലിക്കുക എന്നതാണ് കോവിഡ്-19 രോഗബാധയെ പ്രതിരോധിക്കാൻ ഏറ്റവും ഉത്തമമായ മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.