ജനീവ: ലോകമെന്പാടും അപകടകരമായ രീതിയിൽ പടരുന്ന കോവിഡ്-19 വൈറസ് ഭീഷണി ഒരിക്കലും പോകില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസ് എപ്പോൾ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാൻ ആർക്കും സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിത ഡയറക്ടർ ഡോ. മൈക്ക് റയാൻ പറഞ്ഞു.
കോവിഡിനെതിരേ വാക്സിൻ കണ്ടെത്തിയാലും വൈറസ് നിയന്ത്രിക്കുന്നതിന് വലിയ ശ്രമം ആവശ്യമാണ്. വരും കാലത്തും നമ്മുടെ സമൂഹത്തിൽ ഈ വൈറസ് നിലനിൽക്കും. ഒരിക്കലും നീങ്ങിപ്പോകില്ല. എച്ച്ഐവിയെ പ്രതിരോധിച്ചപോലെ നാം ഇതിനെയും നേരിടണമെന്നും മൈക്ക് റയാൻ പറഞ്ഞു.
നിലവിൽ ലോകമെന്പാടും മൂന്നുലക്ഷത്തോളം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 43 ലക്ഷവും കടന്നു.