വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വർധനവ് തുടരുന്നു. 2.90 കോടിയിലേക്ക് രോഗികളുടെ എണ്ണം കുതിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്കുൾ വ്യക്തമാക്കുന്നത്.
ജോണ്‍സ് ബോപ്കിൻസ് സർവകലാശാല വേൾഡോമീറ്റർ എന്നിവ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾപ്രകാരമാണിത്.ഇതുവരെ 28,656,122 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട. 919,703 പേർ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 20,581,756 രോഗമുക്തി നേടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, അർജന്റീന എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കിൽ ആദ്യ പത്തിലുള്ളത്.
മേൽപറഞ്ഞ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. അമേരിക്ക- 6,636,247, ഇന്ത്യ- 4,657,379, ബ്രസീൽ- 4,283,978, റഷ്യ- 1,051,874, പെറു- 716,670, കൊളംബിയ- 702,088, മെക്സിക്കോ- 658,299, ദക്ഷിണാഫ്രിക്ക- 646,398, സ്പെയിൻ- 576,697, അർജന്റീന- 535,705