ലണ്ടൻ: ആറു മാസമേ പ്രായമായിട്ടുള്ളൂ കുഞ്ഞ് എറിൻ ബേറ്റ്സിന്. എന്നാൽ, ഈ കുഞ്ഞ് പ്രായത്തിനുള്ളിൽ തന്നെ അവൾ നേരിടുന്നത് കടുത്ത ഹൃദ്രോഗത്തെയും ശ്വാസനാള പ്രശ്നത്തെയും.
പോരാത്തതിന് ഇപ്പോഴിതാ അവൾക്ക് കൊറോണവൈറസ് ബാധയും സ്ഥിരീകരിച്ചിരിക്കുന്നു.
ഡിസംബറിൽ കുട്ടിക്ക് ഓപ്പണ്‍ ഹാർട്ട് സർജറി നടത്തിയിരുന്നതാണ്. കഴിഞ്ഞ വെള്ളിയാഴ്ചാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തത്കാലം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് അവൾ ചികിത്സയിൽ കഴിയുന്നത്.