രാജ്യത്തു സ​മൂ​ഹ വ്യാ​പ​നം ന​ട​ന്നി​ട്ടി​ല്ലെന്ന്‌ കേ​ന്ദ്രസ​ർ​ക്കാ​ർ! സമൂഹവ്യാപനം സംഭവിച്ചെന്ന തെ​ളി​വു​ക​ളു​മാ​യി ഡോക്ടർമാർ; ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലും സ്ഥി​തി രൂ​ക്ഷം

സെ​ബി മാ​ത്യു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് -19ന്‍റെ സ​മൂ​ഹ വ്യാ​പ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന കേ​ന്ദ്രസ​ർ​ക്കാ​ർ വാ​ദം തെ​റ്റാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ. ഇ​ന്ത്യ​യി​ൽ പ​ല ഭാ​ഗ​ത്തും വൈ​റ​സി​ന്‍റെ സ​മൂ​ഹ​വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ഇ​വ​ർ തെ​ളി​വു സ​ഹി​തം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​യി​ൽ സ​മൂ​ഹ​വ്യാ​പ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നു ത​റ​പ്പി​ച്ചു പ​റ​യാ​ൻ ക​ഴി​യു​മെ​ന്ന് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ​ൽ​റാം ഭാ​ർ​ഗ​വ വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.

സ​മൂ​ഹ​വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു ത​ർ​ക്ക​വും വേ​ണ്ടെ​ന്നാ​ണ് ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​എം.​സി.മി​ശ്ര​യു​ടെ നി​ല​പാ​ട്.

ആ​ളു​ക​ളു​ടെ കൂ​ട്ട​പ്പ​ലാ​യ​ന​വും ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വ​രു​ത്തി​യ ഇ​ള​വു​ക​ളും കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും വൈ​റ​സ് എ​ത്തു​ന്ന​തി​നു കാ​ര​ണ​മാ​യി.

ഇ​ന്ത്യ​യി​ലെ വ​ലി​യ ജ​ന​സം​ഖ്യ​യും വൈ​വി​ധ്യ​വും ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ സാ​മൂ​ഹി​ക വ്യാ​പ​നം ഇ​ല്ലെ​ന്ന് തെ​ളി​യി​ക്കാ​ൻ ഐ​സി​എം​ആ​ർ ന​ട​ത്തി​യ സ​ർ​വേ കൊ​ണ്ടു കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാജ്യത്തു സമൂഹവ്യാപനം സംഭവിച്ചെന്നു ഡോക്ടർമാർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ​ള​രെ നേ​ര​ത്തേ ത​ന്നെ സ​മൂ​ഹ​വ്യാ​പ​നം ന​ട​ന്നു ക​ഴി​ഞ്ഞു എ​ന്നു പ്ര​മു​ഖ വൈ​റോ​ള​ജി​സ്റ്റ് ഷ​ഹീ​ദ് ജ​മീ​ൽ. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​തൊ​ന്നും വ​ക​വ​യ്ക്കു​ന്നി​ല്ല.

ഐ​സി​എം​ആ​റി​ന്‍റെ ത​ന്നെ പ​ഠ​ന​പ്ര​കാ​രം സാ​ർ​സ് കോ ​വി-2 പോ​സീ​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ നാ​ൽ​പ​ത് ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും വി​ദേ​ശ​യാ​ത്ര​ക​ളോ നേ​രി​ട്ടു രോ​ഗീ​സ​ന്പ​ർ​ക്ക​മോ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തു സ​മൂ​ഹ വ്യാ​പ​നം അ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്താ​ണെ​ന്നും ഡോ. ​ഷ​ഹീ​ദ് ചോ​ദി​ക്കു​ന്നു.

ശ്വാ​സ​കോ​ശ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​നാ​യ ഡോ. ​അ​ര​വി​ന്ദ് കു​മാ​ർ പ​റ​യു​ന്ന​ത് ഐ​സി​എം​ആ​റി​ന്‍റെ വാ​ക്കു​ക​ൾ മു​ഖ​വി​ല​യ്ക്ക് എ​ടു​ത്താ​ൽ ത​ന്നെ ഡ​ൽ​ഹി, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മൂ​ഹ​വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യി​ക്കേ​ണ്ട കാ​ര്യ​മി​ല്ല എ​ന്നാ​ണ്.

വൈ​റ​സി​ന്‍റെ വ്യാ​പ​നം വ്യ​ത്യ​സ്ത ത​ര​ത്തി​ലാ​ണ് ഓ​രോ സം​സ്ഥാ​ന​ത്തെ​യും ബാ​ധി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വ​ച്ചു നോ​ക്കു​ന്പോ​ൾ ഇ​ന്ത്യ​യി​ൽ സ​മൂ​ഹ​വ്യാ​പ​നം ന​ട​ന്നി​ട്ടേ ഇ​ല്ല എ​ന്നു പ​റ​യു​ന്ന​ത് തി​ക​ച്ചും തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്ത് സ​മൂ​ഹ വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ട് എ​ന്നു ഉ​റ​പ്പി​ച്ചു പ​റ​യാ​മെ​ന്നു പ്ര​മു​ഖ പ​ൾ​മ​ണോ​ള​ജി​സ്റ്റും ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട്സ് ആ​ശു​പ​ത്രി​യി​ലെ വ​കു​പ്പ് മേ​ധാ​വി​യു​മാ​യ ഡോ. ​ശേ​ഖ​ർ ഝാ ​പ​റ​ഞ്ഞു.

പ​ത്തു ദി​വ​സ​മാ​യി സ​ർ​ക്കാ​ർ ഡ​ൽ​ഹി​യി​ൽ ഒ​രി​ട​ത്തും സ​ന്പ​ർ​ക്ക പാ​ത ക​ണ്ടു പി​ടി​ക്കു​ന്നേ​യി​ല്ല. സ​മൂ​ഹ വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന് ഉ​റ​പ്പാ​ണ്. എ​ന്നാ​ൽ, ഭ​ര​ണ​കൂ​ടം അ​ത് അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു മാ​ത്രം. ഐ​സി​എം​ആ​റി​ന്‍റെ സീ​റോ സ​ർ​വേ ഡ​ൽ​ഹി​യി​ലോ ധാ​രാ​വി​യി​ലോ ന​ട​ത്തി​യി​രു​ന്നു എ​ങ്കി​ൽ ഫ​ലം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഒ​രാ​ൾ​ക്ക് എ​ങ്ങ​നെ വൈ​റ​സ് പ​ക​ർ​ന്നു കി​ട്ടി എ​ന്നു​റ​പ്പി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ അ​ത് സ​മൂ​ഹ വ്യാ​പ​നം ന​ട​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നു ജെ​എ​ൻ​യു സെ​ന്‍റ​ർ ഫോ​ർ സോ​ഷ്യ​ൽ മെ​ഡി​സി​ൻ ആ​ന്‍​ഡ് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്തി​ലെ ഡോ. ​വി​കാ​സ് വാ​ജ്പേ​യ് പ​റ​ഞ്ഞു.

ഐ​സി​എം​ആ​ർ സ​മൂ​ഹ വ്യാ​പ​നം ഇ​ല്ല എ​ന്നു സ്ഥാ​പി​ക്കാ​ൻ ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്ന സ​ർ​വേ അ​തി​വ്യാ​പ​ന മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഡ​ൽ​ഹി, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​ര​ങ്ങ​ളി​ൽ സ​മൂ​ഹ​വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നു ഫോ​ർ​ട്ടി​സ് മെ​മ്മോ​റി​യ​ൽ റി​സേ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​ൾ​മോ​ണ​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​നോ​ജ് ഗോ​യ​ലും പ​റ​ഞ്ഞു.

Related posts

Leave a Comment