ബെയ്ജിങ്: കൊറോണ വൈറസ് മൂലമുണ്ടായ വുഹാനിലെ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50 ശതമാനം വര്‍ധനയാണ് ഉണ്ടായത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2,579-ല്‍ നിന്ന് 3,869 ആയാണ് വര്‍ധിച്ചിരിക്കുന്നത്.
സ്ഥിരീകരിച്ച കേസുകളില്‍ 325 എണ്ണത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ചവര്‍ 83,428 ആയാണ് വര്‍ധിച്ചത്. 77,000 ത്തിലധികം പേര് രോഗമുക്തി നേടിയിട്ടുണ്ട് ചൈനയില്‍. നിലവില്‍ 116 കോവിഡ് രോഗികളാണ് ചൈനയിലുള്ളത്.
രോഗവ്യാപനം നിയന്ത്രണാതീതമായിരുന്ന ആദ്യ ഘട്ടത്തിൽ ചുരുക്കം ചില ആശുപത്രികളിൽ നിന്ന് സമയാസമയങ്ങളിൽ കൃത്യമായ കണക്കുകൾ ലഭ്യമായിരുന്നില്ല എന്നാണ് പുതിയ തിരുത്തിന് അധികൃതർ നൽകുന്ന വിശദീകരണം.
വീണ്ടും കണക്കെടുപ്പ് നടത്തിയാണ് സംഖ്യകൾ പുതുക്കിയതെന്ന് അധികൃതർ പറഞ്ഞു. ചൈന കണക്കുകൾ മറച്ചുവയ്ക്കുകയാണെന്ന് അമേരിക്ക അടക്കമുള്ളവരുടെ ആരോപണം നിലനിൽക്കെയാണ് പുതുക്കിയ കണക്കുകൾ പുറത്തുവിട്ടത്.