എറണാകുളം: ജില്ലയിൽ ഇന്ന് 925 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 759 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 123 പേരുടെ ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർ വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. എട്ട് ആരോഗ്യ പ്രവർത്തകർക്കും അഞ്ച് ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം പിടിപെട്ടു.
• ശനിയാഴ്ച 402 പേർ രോഗ മുക്തി നേടി. ഇതിൽ 398 പേർ എറണാകുളം ജില്ലക്കാരും 2 പേർ മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരും 2 പേർ മറ്റ് ജില്ലക്കാരുമാണ്
• ശനിയാഴ്ച 2283 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1010 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25945 ആണ്.
ഇതിൽ 24103 പേർ വീടുകളിലും 156 പേർ കോവിഡ് കെയർ സെന്ററുകളിലും 1686 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ശനിയാഴ്ച 213 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 221 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9029 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 247
• പി വി എസ് – 35
• സഞ്ജീവനി – 105
• സ്വകാര്യ ആശുപത്രികൾ – 747
• എഫ് എൽ റ്റി സികൾ – 1730
• വീടുകൾ – 6165
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9952 ആണ്.
• ശനിയാഴ്ച ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2483 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ച 2153 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ശനിയാഴ്ച അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1391 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ശനിയാഴ്ച 4895 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ശനിയാഴ്ച 629 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 357 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• സ്കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി സ്കൂൾ വിദ്യർത്ഥികൾക്ക് മാനസികാരോഗ്യം, ആത്മഹത്യ പ്രവണത തടയൽ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.
ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആദ്യത്തെ ബാച്ചിന്റെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി വി എസ് ആശുപത്രിയിൽ പൂർത്തിയായി.
രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്.ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4596 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ശനിയാഴ്ച നിരീക്ഷണത്തിൽ കഴിയുന്ന 151 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.