ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,73,763 ആയി. 24 മണിക്കൂറിനിടെ 7,964 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗവ്യാപന നിരക്കാണിത്.
24 മണിക്കൂറിനിടെ 265 പേര് മരിച്ചു. രാജ്യത്തെ കോവിഡ് മരണ സംഖ്യ 4,971 ആയി. 86,422 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.
അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 62,228 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,682 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുകയും 116 പേര് മരിക്കുകയും ചെയ്തു. ഇതോടെ ഇവിടെ മരണ സംഖ്യ 2,098 ആയി ഉയര്‍ന്നു.