ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,18,447 ആയി. ഒറ്റ ദിവസത്തിനിടെ 6,088 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 148 പേര് മരിച്ചു.
ഇതോടെ രാജ്യത്തെ മരണ സംഖ്യ 3,583 ആയി ഉയര്‍ന്നു. 66,330 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. വ്യാഴാഴ്ച മാത്രം 2,345 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തത്.
ഇതോടെ രോഗികളുടെ എണ്ണം 41,642 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മരണ സംഖ്യ 1454 ആയി. രോഗികളുടെ എണ്ണത്തില്‍ തമിഴ്നാട് ആണ് രണ്ടാം സ്ഥാനത്തുള്ളത്.
13,967 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ടു ചെയ്തത്. 94 പേര് രോഗം ബാധിച്ചു മരിച്ചു. ഗുജറാത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 12,905 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. 773 പേര് മരിച്ചു.
രാജ്യതലസ്ഥാനത്ത് 11,659 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 194 പേര് ഇവിടെ രോഗം ബാധിച്ചു മരിച്ചു. 5,567 പേര് രോഗമുക്തരായി.
രോഗികളുടെ എണ്ണം 52 ലക്ഷത്തിലേക്ക്
ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. 5,193,760 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. മരണസംഖ്യ 3,34,597 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,818 പേരാണ് ലോകമാകെ മരിച്ചത്. അമേരിക്കയിൽ മാത്രം 1,344 പേർ മരിച്ചു. ഇതോടെ അമേരിക്കയിലെ ആകെ മരണസംഖ്യ 96,280 ആയി.
അമേരിക്കയിൽ പുതിയതായി 27,215 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ 1,153 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 20,047 ആയി.