ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 13,387; 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ 4,591 മരണം; ലോ​ക​ത്താ​ക​മാ​നം 21,84,566 രോ​ഗി​ക​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 13,000 പി​ന്നി​ട്ടു. നി​ല​വി​ൽ 13,387 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ​യും രാ​ജ്യ​ത്ത് ഉ​യ​രു​ക​യാ​ണ്.

437 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഓ​രോ ദി​വ​സ​വും ആ​യി​ര​ത്തി​ന് മു​ക​ളി​ൽ കേ​സു​ക​ൾ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തു വ​ലി​യ ആ​ശ​ങ്ക​യ്ക്കാ​ണ് ഇ​ട​യാ​ക്കു​ന്ന​ത്.

1,1201 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​പ്പോ​ൾ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 1,748 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 3,205 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 194 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഡ​ൽ​ഹി​യി​ലാ​ണ്. 1,640 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 38 പേ​രാ​ണ് ഡ​ൽ​ഹി​യി​ൽ മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ 1,267 പേ​ർ​ക്കും രാ​ജ​സ്ഥാ​നി​ൽ 1,131 പേ​ർ​ക്കും മ​ധ്യ​പ്ര​ദേ​ശി​ൽ 1,120 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

മ​ധ്യ​പ്ര​ദേ​ശ് 53, ഗു​ജ​റാ​ത്ത് 36, ത​മി​ഴ്നാ​ട് 15, തെ​ലു​ങ്കാ​ന 18, പ​ഞ്ചാ​ബ് 13, ആ​ന്ധ്രാ​പ്ര​ദേ​ശ് 14 എ​ന്നി​ങ്ങ​നെ​യാ​ണ് സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 805, തെ​ല​ങ്കാ​ന​യി​ൽ 700, ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ 534 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധ​യി​ല്‍ മു​ന്‍​പ​ന്തി​യി​ലു​ള്ള മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം.

ലോ​ക​ത്താ​ക​മാ​നം 21,84,566 രോ​ഗി​ക​ൾ

24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ 4,591 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ഇ​തോ​ടെ യു​എ​സി​ൽ ആ​കെ മ​ര​ണം 34,641 ആ​യി ഉ​യ​ർ​ന്നു. പു​തി​യ​താ​യി 29,567 കേ​സു​ക​ൾ കൂ​ടി രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ യു​എ​സി​ൽ രോ​ഗ​ബാ​ധി​ത​ർ 6,78,210 ആ​യി.

ലോ​ക​ത്താ​ക​മാ​നം കോ​വി​ഡ് മ​ര​ണം 1,46,897 ആ​യ​പ്പോ​ൾ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 21,84,566 ആ​യി. ഇ​റ്റ​ലി​യി​ലും സ്പെ​യി​നി​ലും ഇ​ന്ന​ലെ മ​ര​ണം 500 ക​ട​ന്നു. ഇ​തോ​ടെ ഇ​റ്റ​ലി​യി​ൽ ആ​കെ 22,170 പേ​രും സ്പെ​യി​നി​ൽ 19,315 പേ​രും മ​രി​ച്ചു.

Related posts

Leave a Comment