കൊറോണയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ ലോകാരോഗ്യ സംഘടനയടക്കം പലരും ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നുണ്ട്. ഇപ്പൊഴിത യുണിസെഫ് (International Children’s Emergency Fund ) പുറത്തുവിട്ട കൈകഴുകല്‍ ഡാന്‍സ് എന്ന പേരിലുള്ള വീഡിയോയാണ് വൈറലാകുന്നത്.
ബോധവത്ക്കരണമെന്ന നിലയില്‍ ഒരുക്കിയിരിക്കുന്ന വീഡിയോ ടിക് ടോക്കിലൂടെയാണ് പുറത്തുവിട്ടത്. സംഭവം വൈറലായി മാറിയിരിക്കുകയാണ്. വിയറ്റ്നാമീസ് ഡാന്‍സര്‍ ഖുവാംഗ് ഡാംഗ് ആണ് വീഡിയോയിലുള്ളത്.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നതിലൂടെ ആദ്യ ഘട്ടമായി കൊറോണയെ ചെറുക്കുവാന്‍ സാധിക്കുമെന്ന് വീഡിയോ പങ്കുവച്ച് യുണിസെഫ് കുറിച്ചു.