ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ താനെയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. വകോലയിലെ ചേരിയിലെ ഒരാള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം. ഇയാള്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇയാളുമായി അടുത്തടപെട്ട ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെയാണ് നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണ സ്ഥിരീകരിച്ച രണ്ടുപേര്‍ വിദേശത്തുനിന്ന് എത്തിയവരും മറ്റ് രണ്ടുപേര്‍ ഇവരുമായി സന്പര്‍ക്കം പുലര്‍ത്തിയവരും ആണ്. ചേരി നിവാസികളായ അന്‍പതിനായിരത്തോളം ആളുകൾ നിരീക്ഷണത്തിലാണ്.
കൊറോണയെത്തുടർന്ന് രാജ്യത്ത് രണ്ടു മരണം കൂടിയായി. ജമ്മുകാഷ്മീരിലും മഹാരാഷ്ട്രയിലും ഓരോ മരണംറിപ്പോര്‍ട്ട് ചെയ്തു. ജമ്മു കാഷ്മീരില്‍ 65 വയസുകാരനാണ് മരിച്ചത്. ജമ്മു കശ്മീരിലെ ആദ്യ മരണമാണിത്. ശ്രീനഗറിലെ ഹൈദര്‍പൂര സ്വദേശിയാണ്. മതപ്രബോധകനായിരുന്ന ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു.
രണ്ടു ദിവസം മുമ്ബാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. യാത്രാവിവരങ്ങള്‍ ഇയാള്‍ മറച്ചുവെച്ചതായും അധികൃതര്‍ അറിയിച്ചു. ഇയാളുമായി ബന്ധം പുലര്‍ത്തിയ നാല് പേര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത വണ്ണം തുടങ്ങിയ രോഗങ്ങള്‍ ഇയാള്‍ക്കു നേരത്തെയുണ്ടായിരുന്നു. മഹരാഷ്ട്രയിലെ നവി മുംബൈയിലാണ് മറ്റൊരാള്‍ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച മുംബൈയില്‍ മരിച്ച ഒരു സ്ത്രീയുടെ പരിശോധനാഫലം ഇന്ന് പുറത്തുവന്നപ്പോള്‍ അവര്‍ക്ക് കൊറോണയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
65 വയസുള്ള ഇവര്‍ വിദേശത്ത് നിന്ന് എത്തിയതാണ്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 13 ആയി. രോഗബാധിതരുടെ എണ്ണം 649 ആകുകയും ചെയ്തിട്ടുണ്ട്.